വീട് പണിക്ക് വെച്ച കട്ടില ദേഹത്തേക്കു വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം



മംഗ്ളൂരു: ചാരിവച്ചിരുന്ന വാതിൽ കട്ടിള ദേഹത്തു വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ബെൽത്തങ്ങാടി, പുട്ടില, കുണ്ടടുക്ക, കേര്യകോണാലെയിലെ ഹാരിസ് മുസ്ലിയാറുടെ മകൾ അൽഫിയ (ആറ്)യാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പുതുതായി പണിതു കൊണ്ടിരിക്കുന്ന വീടിനു സ്ഥാപിക്കാൻ വച്ചിരുന്ന കട്ടിളയാണ് വില്ലനായത്. വീടിൻ്റെ പ്രധാന കട്ടിള കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. മറ്റു കട്ടിളകൾ പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ചുമരിൽ ചാരിവച്ചതായിരുന്നു. പ്രസ്‌തുത ചുമരിനു സമീപത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അൽഫിയ. ഇതിനിടയിലാണ് കട്ടിള ദേഹത്തേക്കു മറിഞ്ഞു വീണത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ ബെൽത്തങ്ങാടി, ഗവ.


ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്‌മയാണ് അൽഫിയയുടെ മാതാവ്.

Post a Comment

Previous Post Next Post