ആലുവയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണമടഞ്ഞു. പറവൂർ കൈതാരം ചെമ്മായത്ത് വീട്ടിൽ സണ്ണിയുടെ മകൻ തോമസ് (21) ആണ് മരിച്ചത്.
ആലുവ യു.സി.കോളേജ് സെറ്റിൽ മെൻറിന് സമീപം യു ടേണെടുത്ത ഒരു സ്കൂട്ടർ തോമസ് ഓടിച്ച ബൈക്കിൽ ആദ്യം ഇടിച്ചു.
തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബുള്ളറ്റിലിടിക്കുകയായിരുന്നു.
ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരുന്ന ജോസ് എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു