കാണാതായ യുവാവിൻ്റെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി



 ഇരിട്ടി:കാണാതായ യുവാവിൻ്റെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി.പയ്യാവൂർ സ്വദേശി ജോബിഷ് ജോർജ്(34)ൻ്റെ മൃതദേഹമാണ് വളപട്ടണം പുഴയിൽ കണ്ടെത്തിയത്.കഴിഞ്ഞദിവസം മുതൽ യുവാവിനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.ഇയാളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.കെഎസ്ഇബി ജീവനക്കാരനാണ് ജോബിഷ് ജോർജ്.

Post a Comment

Previous Post Next Post