ഇഎംഇഎ കോളേജില്‍ ഇരുമ്പ് ഗോവണി തകര്‍ന്നുവീണു…വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്…



 മലപ്പുറം കൊണ്ടോട്ടിയില്‍ ഇഎംഇഎ കോളേജില്‍ ഇരുമ്പ് ഗോവണി തകര്‍ന്നുവീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദം കേള്‍ക്കാന്‍ നിന്നിരുന്ന പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്.കാലിനും കൈക്കും പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം

Post a Comment

Previous Post Next Post