മലപ്പുറം: മലപ്പുറം വെള്ളാമ്പുറത്ത് യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. കാളികാവ് പൂളമണ്ണയിൽ കൂരി ഷിബു (43)ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.30ഓടെ ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് പോയ ട്രെയിൻ തട്ടിയതായാണ് വിവരം. വണ്ടൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം കാളികാവ് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും
ജിദ്ദയിലെ ഒ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ്) സജീവ പ്രവർത്തകനായിരുന്നു ഷിബു
പിതാവ്: ബീരാൻ. ഉമ്മ: സുബൈദ. ഭാര്യ: നിജില. മക്കൾ: അസ്ക്‌കറലി, ഫർഹാൻ