കാസര്‍കോട്: അഴിത്തലയില്‍ മത്സബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോയമോന്‍(50) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട 34 പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പടന്ന സ്വദേശിയുടെ 'ഇന്ത്യന്‍' എന്ന ബോട്ടാണ് മറിഞ്ഞത്.
രൂക്ഷമായ കടലേറ്റം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. 36 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളും ഒറീസ, തമിഴ്‌നാട് സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്.