ഫുട്‌പാത്തിലൂടെ നടന്നു പോകുന്നതിനിടെ ടിപ്പർ ലോറി ഇടിച്ച്കോളേജ് വിദ്യാർഥി മരിച്ചു



ഉഡുപ്പി : കോട്ടേശ്വര-ഹാലാഡി റോഡിൽ കക്കേരിയിൽ ഫുട്‌പാത്തിലൂടെ നടന്നുപോവുകയായിരുന്ന 19 കാരൻ ടിപ്പർ ലോറി ഇടിച്ച് മരിച്ചു. കുന്തപുര നാഗൂരിൽ താമസക്കാരനും കോട്ടേശ്വരയിലെ കലവറ വരദരാജ ഷെട്ടി ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിൽ ബിഎസ്‌സി ഒന്നാം വർഷ വിദ്യാർത്ഥിയുമായ ധനുഷ് ആണ് മരിച്ചത്. രണ്ട് സുഹൃത്തുക്കളോടൊപ്പം ചൊവ്വാഴ്ച ഉച്ചയ്ക്ക് കോളേജ് പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ധനുഷ്. കോട്ടേശ്വര- ഹാലാഡി റോഡിലെ ഫുട്‌പാത്തിലൂടെ നടക്കുമ്പോൾ അമിതവേഗതയിൽ റോഡിലൂടെ വന്ന ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർത്ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുന്താപുര ട്രാഫിക് പൊലീസ് അപകടസ്ഥലം സന്ദർശിച്ചു. അമിതവേഗതയിലും അശ്രദ്ധയിലും വാഹനം ഓടിച്ച ടിപ്പർ ലോറി ഡ്രൈവർക്കെതിരെ

കേസെടുത്തു.

Post a Comment

Previous Post Next Post