സുഹൃത്തിനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

 


കിളിമാനൂർ : സുഹൃത്തിനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.നഗരൂർ കടവിള പുല്ലുതോട്ടം ആകാശ് ഭവനിൽ സുദർശനൻ ബേബി ദമ്പതിമാരുടെ മകൻ ആദർശ് (28) ആണ് മരിച്ചത്. ബുധനാഴ്ച പകൽ മൂന്നിനാണ് സംഭവം. കടവിളയിലെ അദാനി പാറ ക്വാറിക്ക് സമീപം ഉപയോഗിക്കാതെ കിടന്ന പാറമടയിലെ കുളത്തിൽ സുഹൃത്തായ രഞ്ജിത്തിനോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്നും അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നഗരൂർ പോലീസ് കേസെടുത്തു. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.

Post a Comment

Previous Post Next Post