വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി. തിരുവനന്തപുരം ചിറയിൻകിഴ് ശാരദവിലാസം ഹയർസെക്കൻ്റി സ്‌കൂൾ വിദ്യാർത്ഥിനിയാണ് ചാടിയത്. നിലവിൽ പെൺകുട്ടി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. വിദ്യാർത്ഥിനിക്ക് 17 വയസാണ് പ്രായം. പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്.