മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്ക്. തിരൂരങ്ങാടി കൊടുവായൂരിലാണ് സംഭവം. തോട്ടശേരി സ്വദേശി ജംഷീദലിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചേളാരി പടിക്കൽ സ്വദേശിയാണ് കുത്തിയതെന്നാണ് സൂചന.യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആക്‌സിഡന്റ് റെസ്ക്യൂ ടീമിന്ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാറിലെത്തിയ പ്രതി റോഡരികിൽ നിന്നിരുന്ന മൂന്നംഗ സംഘത്തിനടുത്തേക്ക് പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് യുവാക്കളിൽ ഒരാളെ മർദ്ദിച്ചു. അദ്ദേഹം ഓടി രക്ഷപ്പെട്ടതോടെ മറ്റൊരു യുവാവിനെ മർദ്ദിക്കുകയായിരുന്നു. യുവാവ് പ്രതിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും റോഡിൽ കിടന്ന് ഇരുവരും അടിയുണ്ടാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രതിയും യുവാവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ഇതാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. റോഡിലൂടെ നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
CCTV ദൃശ്യം 👇