തിരിരങ്ങാടി ചെമ്മാട് നിന്നും കാണാതായ യുവതിയെയും കുഞ്ഞിനേയും കോഴിക്കോട് നിന്നും കണ്ടെത്തിയതായി തിരൂരങ്ങാടി പോലീസ് അറിയിച്ചു....
16/10/2024 4:00pm
കോതമംഗലം: ദേശീയപാതയിൽ ആറാം മൈലിൽ കെ.എസ്.ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. 15 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നേര്യമംഗലം അടിമാലി റോഡിൽ ആറാം മൈലിന് സമീപത്ത് ചൊവ്വാഴ്ച ഉച്ചക്ക് 2.17 നാണ് അപകടം. മൂന്നാറിൽനിന്ന് തൊടുപുഴ, കോട്ടയംവഴി അടൂരിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ആറ് പേരെ കോതമംഗലം എം.ബി.എം.എം. ആശുപത്രിയിലും ഒരാളെ ധർമ്മഗിരി ആശുപത്രിയിലും ഒരാളെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി, പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെ അടിമാലിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറാം മൈൽ വളവിലാണ് അപകടം. ഓടികൂടിയ നാട്ടുകാരും ഹൈവെ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.