ഇടുക്കി: കെ.കെ. റോഡിൽ കുട്ടിക്കാനത്തിനും പിഡിഎസ് തേയില ഫാക്ടറിയ്ക്കും ഇടയിൽ എം.ടി. തോമസ് വളവിൽ ശക്തമായ മഴയെത്തുടർന്ന് റോഡിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. പോലീസ് ഉദ്യോഗസ്ഥർ റോഡിൻ്റെ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
പ്രദേശത്ത് ഉച്ചമുതൽ ശക്തമായ മഴ പെയ്യുകയാണ്. ഏതാണ്ട് 20 അടി ഉയരത്തിൽ സ്വകാര്യ റിസോർട്ടിൻ്റെ വഴി ഉൾപ്പടെ റോഡിലേക്ക് വീഴുകയായിരുന്നു