വയനാട് അഞ്ചുകുന്ന്: അഞ്ചുകുന്ന് ഒന്നാം മൈലിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. കൽപ്പറ്റയിൽ താമസിച്ചുവരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സലീം (46) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഒന്നാം മൈലിലെ ശരത്ത്
എന്നയാളുടെ വീട് നിർമ്മാണത്തിനിടെയായിരുന്നു അപകടം. വീടിന്റെ
രണ്ടാം നിലയുടെ വാർപ്പിനായി തട്ടടിച്ച് കമ്പി കെട്ടുന്നതിനിടയിൽ കാൽ
വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സംഭവസ്ഥലത്തുണ്ടായി
രുന്നവർ പറഞ്ഞത്. താഴത്തെ നിലയിലെ പടവിൽ തലയടിച്ചു വീണ
സലീമിനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കി
ലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി
മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.