ഇടുക്കി കുട്ടിക്കാനം ജങ്ഷനിൽ ചൊവാഴ്ച്ചവൈകിട്ട് ആറരയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ കാറിൽ നിന്നും ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവാക്കി. പീരുമേട് അഗ്നി രക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. ദേശീയപാതയിൽ അര മണിക്കൂർ ഗതാഗതം തടസപ്പെട്ടു.