യുവതി കുളത്തിൽ വീണു മരിച്ചു.

 


കാസർകോട്: കുമ്പള, പെർമുദെയിൽ യുവതി കുളത്തിൽ വീണു മരിച്ചു. എടക്കാനയിലെ കാന്തപ്പഗൗഡ- കമല ദമ്പതികളുടെ മകൾ കെ ലക്ഷ്മ‌ി (46)യാണ് മരിച്ചത്.  വീട്ടു പറമ്പിലെ കുളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. അവിവാഹിതയായ ലക്ഷ്മ‌ിയെ കാണാത്തതിനെ തുടർന്ന് തെരയുന്നതിനിടയിലാണ് കുളത്തിൽ കണ്ടെത്തിയത്. കാൽ കഴുകാനായി കുളത്തിൽ ഇറങ്ങിയപ്പോൾ വഴുതി വീണതായിരിക്കുമെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്‌തു. സഹോദരങ്ങൾ: ശിവപ്പ, ജയകുമാർ, പരമേശ്വര, സരസ്വതി, ജാനകി.

Post a Comment

Previous Post Next Post