ഗുജറാത്തില്‍ മണ്ണിടിഞ്ഞുവീണ് 7 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; മൂന്നുപേര്‍ മണ്ണിനടിയില്‍.



 ഗുജറാത്തിലെ മെഹ്‌സാനയിൽ ടാങ്ക് നിർമിക്കാൻ കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഏഴുതൊഴിലാളികൾ മരിച്ചു. ഒരാളെ രക്ഷപെടുത്തി. പത്തോളം പേർ മണ്ണിനടിയിലാണ്. ഇവരെ രക്ഷിക്കാൻ തീവ്രശ്രമം തുടരുകയാണ്. ഉച്ചയ്ക്ക് മെഹ്സാന ജില്ലാ ആസ്‌ഥാനത്തുനിന്ന് 37 കിലോമീറ്റർ അകലെയുള്ള കദി ടൗണിനടുത്താണ് ദുരന്തമുണ്ടായത്.


ജസൽപുർ ഗ്രാമത്തിലെ ഫാക്ടറിയിലെ ഭൂമിക്കടിയിൽ വലിയ ടാങ്ക് നിർമിക്കുന്നതിനായി കുഴിയെടുക്കുകയായിരുന്നു തൊഴിലാളികൾ. ഉറപ്പ് കുറഞ്ഞ മണ്ണുള്ള പ്രദേശത്തായിരുന്നു നിർമാണം. കുഴിയെടുക്കുന്നതിനിടെ വശങ്ങളിലെ മണ്ണ് ഇടിഞ്ഞ് തൊഴിലാളികൾക്കുമേൽ പതിക്കുകയായിരുന്നു.

പത്തോളം പേർ മണ്ണിനടിയിൽപ്പെട്ടു. ഏഴ് മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്‌ഥർ പറഞ്ഞു. മൂന്നുപേരെ കണ്ടെത്താൻ ശ്രമിച്ചുവരികയാണ്.


മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചു. പരുക്കേറ്റവർക്ക് 50000 രൂപ വീതവും ലഭിക്കും. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

Post a Comment

Previous Post Next Post