കണ്ണൂർ പയ്യന്നൂരിൽ ഗൂഡ്സ് ഓട്ടോ ഇടിച്ച് 2 സ്ത്രീകൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്



കണ്ണൂർ പയ്യന്നൂർ : 

ഏഴിമലയിൽ ഗൂഡ്സ് ഓട്ടോ ഇടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു . ഏഴിമല സ്വദേശികളായ തൊഴിലുറപ്പ് തൊഴിലാളികളായ പി വി ശോഭ (55), ടി വി യശോദ (60)   എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ഗൂഡ്സ് ഓട്ടോ തൊഴിലാളികൾക്ക് ഇടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.റോഡരികിലെ തൊഴിലിൽ ഏർപ്പെടുന്ന സമയത്താണ് ലോറി പാഞ്ഞു കയറിയത്.നിയന്ത്രണം നഷ്ടമായ ഗൂഡ്സ് ഓട്ടോ ആദ്യം റോഡരികിലെ മരത്തിൽ ഇടിക്കുകയും സമീപത്ത് ജോലി ചെയ്‌തിരുന്ന 3 തൊഴിലാളികളുടെ ദേഹത്ത് കയറുകയുമായിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ലേഖ (50) എന്നവർക്ക് സാരമായി പരിക്കേറ്റു

Post a Comment

Previous Post Next Post