കോട്ടയം കുമരനല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ഇടപ്പള്ളി സ്വദേശിയായ 25കാരന് ദാരുണാന്ത്യം

 


കോട്ടയം: കുമാരനെല്ലൂരിൽ എംസി റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. എറണാകുളം ഇടപ്പള്ളി സ്വദേശിയായ രോഹിത് (25) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയിൽ ആയിരുന്നു സംഭവം. രോഹിത്തും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് എതിർവശത്ത് നിന്നും എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post