ജില്ലയിൽ 24 ദിവസത്തിനിടെ വാഹന അപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ



 മലപ്പുറം  : ജില്ലയിൽ 24 ദിവസത്തിനിടെ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ. ആകെയുണ്ടായത് 20 വാഹനാപകടം. അറിയുക, അതിൽ 19 അപകടങ്ങളിലും ഉൾപ്പെട്ടത് ഇരുചക്രവാഹനങ്ങളാണ്. തീർന്നില്ല, നാലെണ്ണം ഇരുചക്രവാഹനങ്ങൾ മാത്രം തമ്മിലിടിച്ചുണ്ടായവയാണ്.


ഒരുനിമിഷത്തെ അശ്രദ്ധയാകാം അപകടകാരണം. കുടുംബത്തിന് താങ്ങാകേണ്ട, നാടിനു പ്രതീക്ഷയാകേണ്ട ജീവനുകളാണ് ആവേശത്തിന്റെയോ അശ്രദ്ധയുടെയോ പേരിൽ കൂടുതലും നഷ്ടമാകുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം ഒന്നുമുതൽ 24 വരെ ജില്ലയിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ 22 പേരിൽ 30 വയസ്സിൽ താഴെയുള്ളവർ പത്തുപേരായിരുന്നു. അതിൽതന്നെ കോളേജ് വിദ്യാർഥികളായ നാലുപേരുമാണ്. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയില്ലായ്‌മ നാല് കാൽനടക്കാരുടെയും ജീവനെടുത്തു.


അപകടത്തിൽ പെട്ടവയിൽ ക്യുബിക് കപ്പാസിറ്റി (സി.സി.) കൂടിയ പുതുതലമുറ ബൈക്കുകളുമുണ്ട്. ആറ് കാറുകൾ അപകടത്തിൽപ്പെട്ടപ്പോൾ രണ്ടുവീതം ലോറിയും ബസുമാണ് മറ്റ് അപകടങ്ങളിൽ ഉൾപ്പെട്ടത്. കഴിഞ്ഞദിവസമാണ് ദേശീയപാതയിൽ മൂന്നിയൂരിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഇരുപതുവയസ്സുകാരായ രണ്ടു യുവാക്കളും രാമപുരം പനങ്ങാങ്ങരയിൽ ബൈക്കും കെ.എസ്.ആർ.ടി.സി. ബസും ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു കോളേജ് വിദ്യാർഥികളും മരിച്ചത്. 19 വയസ്സായിരുന്നു ഇവർക്ക്



Post a Comment

Previous Post Next Post