ആലുവ :ഏലൂർ കുറ്റിക്കാട്ടുകരയിൽ വച്ച് മിനിലോറി ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു.
കളമശ്ശേരി പുതിയ റോഡ് വൺ ടച്ച് ഇലക്ട്രോണിക്സ് ജീവനക്കാരായ രാഹുൽ രാജ് (22) .ആദിഷ് (21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ ആലുവാ കരോത്തുകുഴി ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
എ സി മെക്കാനിക്കുകളായ രാഹുലും ആദിഷും കളമശ്ശേരിയിൽ നിന്നു ഭക്ഷണം കഴിച്ച് രാത്രി 11 മണിയോടെ പാതാളത്തെ താമസ സ്ഥലത്തേയ്ക്കു പോകുകയായിരുന്നു.
ഇടുക്കി ജില്ലയിൽ അടിമാലി കമ്പിളി കണ്ടം പാറത്തോട് പൂക്കാട്ട് വീട്ടിൽ രാജൻ കുട്ടിയുടെ
മകനാണ് രാഹുൽ രാജ് (22). അമ്മ: ബിന്ദു. ഡിഗ്രി വിദ്യാർത്ഥിനിയായ രാധിക ഏക സഹോദരിയാണ്.
കോഴിക്കോട് പയ്യോളി മണിയൂരിൽ തൈവച്ച പറമ്പിൽ രമേശന്റെ മകനാണ് ആദിഷ് (21) അമ്മ: ബീന