ഇടുക്കി വെള്ളിയാമറ്റത്ത് 14 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മേത്തൊട്ടിയിൽ ജയ്സന്റെ മകൻ ജോയലാണ് മരിച്ചത് .കുട്ടിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ കാഞ്ഞാർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്