മലപ്പുറം ചേളാരി: പാണക്കാട് മലയിൽ വീട്ടിൽ ചാത്തൻകുളങ്ങര സുബൈർ- ജുബൈരിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ(13) ആണ് മരിച്ചത്. ഇന്നലേ വൈകുന്നേരം 4 ന് വീട്ടിൽ വെച്ചാണ് സംഭവം. മൊബൈൽ അമിതമായി ഉപയോഗിക്കുന്നത് കണ്ട് ശകാരിച്ചിരുന്നു. ഫോൺ എടുത്തു വെച്ച് ഫുട്ബോൾ കളിക്കാൻ പോകാൻ രക്ഷിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് മുറിക്കുള്ളിലേക്ക് പോയ നിഹാൽ തോർത്ത് ജനൽ കമ്പിയിൽ കെട്ടി തൂങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് പോസ്റ്റുമോർട്ടത്തിന് ശേഷം തയ്യിലക്കടവ് ജുമാ മസ്ജിദിൽ ഖബറടക്കും. കൊടക്കാട് എം.എം.യുപി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയാണ് നിഹാൽ. സഹോദരങ്ങൾ: നാജിയ, നിദാൻ, നൈസ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാന സികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)