13കാരിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടു പോയി; കർണ്ണാടകയിലേക്ക് കടക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്, കാസർകോട്ടും ജാഗ്രത



കാസർകോട്: പയ്യന്നൂർ പൊലീസ് സബ്‌ഡിവിഷൻ പരിധിയിലെ കുഞ്ഞിമംഗലത്തു നിന്നു 13 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി. പെൺകുട്ടിയെ കയറ്റിയ സ്‌കൂട്ടർ കാസർകോട് ജില്ല വഴി കർണ്ണാടകയിലേക്ക് കടക്കാൻ സാധ്യതയുള്ളതായും ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദ്ദേശം നൽകി. കർണ്ണാടക രജിസ്ട്രേഷനിലുള്ളതാണ് സ്കൂട്ടർ. നമ്പർ ഒറിജിനൽ ആണോയെന്നു വ്യക്തമല്ല. കണ്ണൂർ പൊലീസിന്റെ അറിയിപ്പിനെ തുടർന്ന് കാസർകോട് ജില്ലയിൽ കർണ്ണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പ്രധാനറോഡുകളിൽ പൊലീസ് ജാഗ്രത പ്രഖ്യാപിച്ചു. രാജപുരം, ആദൂർ, ബദിയഡുക്ക, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകൾക്കാണ് ജാഗ്രതയ്ക്ക നിർദ്ദേശം നൽകിയത്. പെൺകുട്ടിയുടെ അടുത്ത ബന്ധുവായ ഒരു യുവാവാണ് തട്ടിക്കൊണ്ടു  പോയതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളിൽ നിന്നു മൊഴിയെടുത്തു

Post a Comment

Previous Post Next Post