രാജസ്ഥാനിൽ ബസ് ടെമ്പോയിലിടിച്ച് അപകടം; 11 പേർ മരിച്ചു

 


രാജസ്ഥാനിൽ ബസ് ടെമ്പോയുമായി കൂട്ടിയിടിച്ച് 11 പേർ മരിച്ചു. സുനിപൂർ ജില്ലയിൽ ദേശീയ പാത 11 ബിയിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. സ്ലീപ്പർ കോച്ച് ബസ് ടെമ്പോയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ 8 പേർ കുട്ടികളാണ്

അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്.ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെല്ലാം വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മരിച്ച രണ്ട് പേരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്

ബന്ധുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘംമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അപകട കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്മാർട്ടം നടപടികൾ ഉടൻ ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post