തൊഴിലുറപ്പ് തൊഴിലാളികൾക്ക്, ജോലിക്കിടെ കടന്നൽ കുത്തേറ്റു, 10 പേർക്ക് പരുക്ക്




 താമരശ്ശേരി: ഓമശ്ശേരി പെരുവല്ലിയിൽ ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.


കുത്തേറ്റ 7 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഓമശ്ശേരി പെരുവില്ലി ചെമ്മരുതായി സ്വദേശികളായ നാരായണി (60), ഷീജ, (40) ശോശാമ (60), സിന്ധു (45) ഓമന (60), ജിൽസ് (40), খ (62) എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മൂന്നു പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഷാമേഷ്, രാമൻ, സുമതി എന്നിവരെയാണ് ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം

Post a Comment

Previous Post Next Post