തിരൂരങ്ങാടി കാച്ചടി : കൊതുകുനാശിനിയുടെ കുപ്പി വായിൽ വെച്ച് കുട്ടിക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി വെന്നിയൂർ കാച്ചടി സ്വദേശി ചെരിച്ചിയിൽ അബ്ദുറമാൻ-സമീറ ദമ്പതികളുടെ എട്ട് മാസം മാത്രം പ്രായമുള്ള ലിയാൻ ഹംദിനാണ് ദാരുണ അന്ത്യമുണ്ടായത്. ചൊവ്വാഴ്ച്ച വൈകീട്ട് മൂന്ന്
മണിയോടെ കുട്ടിക്ക് പാലെടുക്കുന്നതിനായി അടുക്കളയിലേക്ക് പോയ ഉമ്മ സമീറ പാലുമായി വന്നപ്പോൾ കുട്ടിയുടെ കയ്യിൽ കൊതുകുനാശിനിയുടെ ഒഴിവാക്കിയ കുപ്പി കണ്ടു.
മുട്ടുകുത്തി ചെറുതായി ഞെരങ്ങി നീങ്ങിയ കുട്ടി ഒഴിവാക്കാനായി. വെച്ചിരുന്ന കുപ്പിയെടുത്ത്
വായിൽ വയ്ക്കുകയായിരുന്നുവത്രെ.
ഉടനെ തന്നെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യവും അപസ്‌മാരവും അനുഭവപ്പെട്ടു.
കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പുലർച്ചെ മൂന്ന് മണിയോടെ മരിക്കുകയായിരുന്നു.
പോസ്റ്റ് മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ കരുമ്പിൽ ജുമാമസ്ജിദിൽ കബറടക്കി.
സഹോദരങ്ങൾ: അസാൻ, ഷാഹിദ്, ആയിശ സിയ.