പാലക്കാട് : ചിറ്റൂരില്‍ യുവാവിന്റെ മൃതദേഹം റോഡരികിലെ തോട്ടത്തില്‍ നിന്നും കണ്ടെത്തി. ചിറ്റൂർ കേണംപുള്ളി സ്വദേശിയായ ജിസ്വന്ത് (35) ആണ് മരിച്ചത്
രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം കണ്ടതും പോലീസിനെ വിവരം അറിയിച്ചതും.
ബൈക്ക് നിയന്ത്രണം വിട്ട് അപകടമുണ്ടായതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.