കാസർകോട് രാജപുരം :സ്കൂട്ടറിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കള്ളാർ മാച്ചിപ്പള്ളിയിലെ മുഹമ്മദ് അഫ്സൽ 19, പാണത്തൂർ ബാപ്പും കയത്തെ മുഹമ്മദ് ഹനീഫ 19 എന്നിവർക്കാണ് പരിക്കേറ്റത്. രാജപുരം ടൗണിൽ വെച്ചാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ ബളാൽ ഭാഗത്തേക്ക് പോകാൻ സിഗ്നൽ നൽകാതെ വെട്ടിച്ച കാർ ഇടിക്കുകയായിരുന്നു. പിൻ സീറ്റിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ ഹനി ഫക്ക് സാരമായി പരിക്കേറ്റു. കാർ ഡ്രൈവറുടെ പേരിൽ രാജപുരം പൊലീസ് കേസെടുത്തു