ആലപ്പുഴ നഗരത്തിലെ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലജനത്തു വാർഡ് പനയ്ക്കൽ പുരയിടത്തിൽ മുബാറക്ക് (40) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11ന് ഐശ്വര്യ ഓഡിറ്റോറിയത്തിനു സമീപം വാടക്കനാലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നു നോർത്ത് പൊലീസ് പറഞ്ഞു.
സമീപത്തുനിന്ന് ഇയാളുടെ സൈക്കിളും ബാഗും കണ്ടെത്തിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.