വീടിന് തീപിടിച്ച് അപകടം: അഞ്ചുപേർക്ക് പൊള്ളലേറ്റു



 മലപ്പുറം പൊന്നാനി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്തെ വീടിനാണ് ഇന്ന് പുലർച്ചെ 2 മണിയോടെ തീപിടുത്തം ഉണ്ടായത്.

വീടിൻ്റെ ഒരു റൂമിലാണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്. അപകടത്തിൽ അഞ്ചു പേർക്ക് പൊള്ളലേറ്റതായി അറിയാൻ കഴിയുന്നു.  പരിക്കേറ്റവരെ പൊന്നാനിയിലെ വിവിധ ആംബുലൻസുകളിലായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ട് പോയിട്ടുണ്ട്.

പരിക്കേറ്റവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല...

Post a Comment

Previous Post Next Post