വർക്കലയിൽ സഹോദരന്റെ മർദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു…

 


വർക്കല: സഹോദരങ്ങൾ തമ്മിലുള്ള വഴക്കിനിടെ മർദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു. വർക്കല ചെറുന്നിയൂർ കാറാത്തല ലക്ഷംവീട് അജി വിലാസത്തിൽ അജിത്ത് (36) ആണ് സഹോദരൻ അനീഷിന്റെ മർദനമേറ്റ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.

2017-ലെ ഒരു കൊലപാതകക്കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അജിത്ത്. ഈ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. ഈ കേസിൽ അജിത്തിന് ശിക്ഷ ലഭിക്കുമെന്നുള്ള കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് ഇരുവരും ഏറ്റുമുട്ടുകയായിരുന്നു.

നിലത്തുവീണ അജിത്തിന്റെ മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റു. തല തറയിൽ ശക്തമായി ഇടിച്ചതുമൂലം തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.

വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ വർക്കല പോലീസ് പ്രതി അനീഷിനെ പിടികൂടി

Post a Comment

Previous Post Next Post