പാലക്കാട് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്


പാലക്കാട്: ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പൊള്ളാച്ചിയിൽ നിന്ന് തൃശൂരിലേക്ക് വന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിൽ ഏകദേശം 30 നടുത്ത് പേരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർക്കെല്ലാം പരിക്കേറ്റതായാണ് വിവരം. ലോറി ഡ്രൈവറുടെ കാലിനും പരിക്കുണ്ട്. എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി.

Post a Comment

Previous Post Next Post