ഡൽഹിയിലെ ഫരീദാബാദിലാണ് അപകടം നടന്നത് അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ട് പേർ മരിച്ചു. ഒരു ബാങ്ക് മാനേജരും കാഷ്യറുമാണ് മരിച്ചത്..ഗുരുഗ്രാമിലെ സെക്ടർ 31ലെ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ ശാഖയിലെ മാനേജരായിരുന്ന പുണ്യശ്രേയ ശർമ്മയും അവിടെ കാഷ്യറായിരുന്ന വിരാജ് ദ്വിവേദിയും സഞ്ചരിച്ച കാറാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്.എസ്‌യുവി വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയതിനെ തുടർന്ന് ഇരുവരും വാഹനത്തിൽ നിന്ന് ഇറങ്ങി നീന്തി രക്ഷപെടാൻ ശ്രമിച്ചെങ്കിലും മുങ്ങിമരിക്കുകയായിരുന്നു.മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.