മൈനാഗപ്പള്ളിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു

  


കൊല്ലം മൈനാഗപ്പള്ളിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു .അമിത വേഗത്തിലെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ(45)ആണ് മരിച്ചത്. ഇന്നു വൈകീട്ട് മൈനാഗപ്പള്ളി ആനൂർക്കാവിലാണു സംഭവം.

അപകടത്തിന് പിന്നാലെ ആളുകൾ ഓടിക്കൂടിയതോടെ കാർ നിർത്താതെ പോകുകയായിരുന്നു.അപകടം വരുത്തിയ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ ഒളിവിലാണ്. അപകടത്തിൽ പരിക്കേറ്റ ഫൗസിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post