ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്



 തൃശ്ശൂർ  ദേശീയപാതയിൽ കൊടുങ്ങല്ലൂർ കോതപറമ്പിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ബസ് യത്രികർക്കാണ് പരിക്കേറ്റത്, ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരിൽ നിന്നും യാത്രക്കാരുമായി അസ്‌മാബി കോളേജ് ഭാഗത്തേക്ക് പോയിരുന്ന ബസ്സിൽ ഗുരുവായൂർ ഭാഗത്ത് നിന്നും വന്നിരുന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയിലാണ് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്

Post a Comment

Previous Post Next Post