കുമരകം : റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചു പരിക്കേറ്റ വയോധിക മരിച്ചു. കുമരകം ചക്രം പടി തൈക്കൂട്ടത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി തങ്കപ്പൻ (74) ആണ് മരിച്ചത്. പരേത കാഞ്ഞിരത്തിൽ കണിയാംപത്തിൽ കുടുബാംഗമാണ്. പനി ബാധിച്ചതിനെ തുടർന്ന് കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ ചികിത്സ തേടി മടങ്ങി വരും വഴിയാണ് ‘ അമ്മിണി തങ്കപ്പന് അപകടം സംഭവിക്കുന്നത്. ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കവേ എതിർ ദിശയിൽ നിന്ന് വന്ന കാർ അമ്മിണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച അമ്മിണിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 15 ഓടെ മരണം സംഭവിച്ചു, ബുധനാഴ്ച പോസ്റ്റുമോർട്ടത്തെ തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മക്കൾ : സിന്ധു, ശിശുപാലൻ (തങ്കച്ചൻ), മരുമക്കൾ : ബാബു ( കാരാപ്പുഴ), മിനി (മീനേടം ). സംസ്കാരം ഇന്ന് സെപ്റ്റംബർ നാല് ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ