കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസുകാരൻ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു



കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശംഖുംമുഖം ആഭ്യന്തര ടെര്‍മിനലിനു സമീപം കൊച്ചുതോപ്പ് ജൂസാ റോഡില്‍ സാജുവിന്റെയും ദിവ്യയുടെയും മകനായ എനോഷ് (13) ആണ് മരിച്ചത്. വൈകിട്ടായിരുന്നു സംഭവം.എനോഷും കുട്ടുകാരും ജൂസാ റോഡ് ഭാഗത്തെ കടല്‍ത്തീരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് ആറോടെ ഇവര്‍ സംഘമായി കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ എനോഷ് വലിയ തിരയില്‍പെടുകയായിരുന്നു.


മുങ്ങിത്താഴ്ന്നുവെങ്കിലും എനോഷ് രക്ഷയ്ക്കായി കൈയുയര്‍ത്തുന്നത് കണ്ട കൊച്ചുതോപ്പ് സ്വദേശികളായ ഫിജി, അജയ് എന്നിവര്‍ കുട്ടിയെ വലിച്ച് കരയിലേക്ക് കയറ്റി. ശേഷം ശംഖുംമുഖത്തെ സ്വകാര്യ നഴ്‌സിങ് ഹോമിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വഞ്ചിയൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച എനോഷ്.

Post a Comment

Previous Post Next Post