കോട്ടയം: വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു
കോട്ടയം ഇല്ലിക്കൽക്കല്ലിലെത്തി തിരികെ മടങ്ങിയ പോണ്ടിച്ചേരി കാരയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
മേലടുക്കത്ത് വെച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടമായതിനെ തുടർന്നായിരുന്നു അപകടം. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല