ഊഞ്ഞാൽ ആടുന്നതിനിടെ തൂണിളകി ദേഹത്ത്‌ വീണു; നാലു വയസ്സുകാരന് ദാരുണാന്ത്യം



തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടയിൽ സിമന്റ് തൂണ് ഇളകി ദേഹത്ത്‌ വീണ്‌ നാലു വയസ്സുകാരന് ദാരുണാന്ത്യം. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മകൻ ഋതിക്(4) ആണ് മരിച്ചത്.


ഋതികിന്റെ അച്ഛന് സുഖമില്ലാത്തതിനാൽ മാതാപിതാക്കൾ രണ്ടുപേരും ആശുപത്രിയിൽ പോയതിനിടെയായിരുന്നു അപകടം. കുട്ടിയെ സമീപത്തെ ബന്ധുവിന്റെ വീട്ടിൽ ഏൽപ്പിച്ചായിരുന്നു ഇരുവരും പോയത്.വീടിനോട് ചേർന്ന് സിമന്റ് തൂണിൽ സാരി ഉപയോ​ഗിച്ച് കെട്ടിയ ഊഞ്ഞാലിൽ ആടുന്നതിനിടെ സിമന്റ് തൂണ് തകർന്ന് കുഞ്ഞിന്റെ പുറത്തു വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post