ഓണാഘോഷത്തിനെത്തിയ വിദ്യാർത്ഥി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു



 തൃശ്ശൂർ കാട്ടൂരിൽ ഓണാഘോഷത്തിനെത്തിയ  പ്ലസ് വൺ  വിദ്യാർത്ഥി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു. . കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാർത്ഥൻ്റെ മകൻ നിഖിൽ (16) ആണ് മരിച്ചത്. കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം, സ്കൂളിന് പിറക് ഭാഗത്തുള്ള കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയയാതിരുന്നു, നീന്തുന്നതിനിടെ പെട്ടന്ന് കുഴഞ്ഞുപോയ കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്നു പറയുന്നു. കാട്ടൂർ പോലീസും ഫയർ ഫോഴ്സും ചേർന്ന് ഏറെനേരം തിരച്ചിൽ നടത്തി വൈകീട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയിട്ടുണ്ട്


Post a Comment

Previous Post Next Post