പാലക്കാട് ഏഴു വയസുകാരന് കയര്‍ കഴുത്തില്‍ കുരുങ്ങി ദാരുണാന്ത്യം


പാലക്കാട് ഏഴു വയസുകാരന് കയര്‍ കഴുത്തില്‍ കുരുങ്ങി ദാരുണാന്ത്യം. മണ്ണാര്‍ക്കാട് എടത്തനാട്ടുകര ചിരട്ടക്കുളത്ത് ഏഴു വയസുകാരനാണ് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത. ചിരട്ടക്കുളം ആലാടിപ്പുറം അനില്‍കുമാറിന്റെ മകന്‍ ആദിത്യദേവാണ് മരിച്ചത്.


നിലമ്ബൂര്‍ സ്വദേശിയാണ് അനില്‍കുമാര്‍. വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ചിരട്ടക്കുളത്തുള്ള അമ്മ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു ആദിത്യ ദേവ്. വീട് പണി നടക്കുന്ന സ്ഥലത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും


Post a Comment

Previous Post Next Post