കാർ പാടശേഖരത്തിലേക്ക് മറിഞ്ഞു…..യാത്രക്കാർ രക്ഷപ്പെട്ടു



കോട്ടയം: തിരുവോണ ദിനത്തിൽ കോട്ടയത്ത് കാർ പാടശേഖരത്തിലേക്ക് മറിഞ്ഞ് അപകടം. പാമ്പാടി സ്വദേശി രാജുവും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവിലാണ് കാർ പാടശേഖരത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഭാഗ്യത്തിന് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിയന്ത്രണം നഷ്ടമായി കാർ പാടശേഖരത്തിലേക്ക് മറിയുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post