എകരൂൽ: കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിൽ എകരൂലിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കരുമല കുനിയില്‍ എന്‍.വി. ബിജുവാണ് (48) മരിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ബാലുശ്ശേരി ഗവ. താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രവാസിയായിരുന്ന ബിജു നതാമരശ്ശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിതാവ്: പരേതനായ ബാലന്‍. മാതാവ്: പരേതയായ ലീല. ഭാര്യ: ഷിജി. മക്കള്‍: ദൃശ്യ, ദിയ. സഹോദരി: ബീന (പട്ടര്‍പാലം).