തീറ്റമത്സരത്തിനിടെ തൊണ്ടയിൽ ഇഡ്ഢലി കുടുങ്ങി ദാരുണാന്ത്യം

 


പാലക്കാട് കഞ്ചിക്കോട് ഓണാഘോഷ പരിപാടികൾക്കിടെ നടത്തിയ തീറ്റ മത്സരത്തിനിടെ തൊണ്ടയിൽ ഇഡ്ഢലി കുടുങ്ങി ഒരാൾ മരിച്ചു. കഞ്ചിക്കോട് ആലാമകം സ്വദേശി ബി. സുരേഷാണ് ഇഡ്ഢലി തൊണ്ടയിൽ കുടുങ്ങി മരിച്ചത്. നാട്ടിലെ ഓണാഘോഷത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ ഇഡ്ഡലി വിഴുങ്ങുന്നതിനിടെ


തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. യുവാവിനെ ഉടനെ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post