മലപ്പുറം മാറഞ്ചേരി പുറങ്ങിൽ വീടിന് തീപിടിച്ച് മൂന്ന് പേർ മരണപ്പെട്ടു




മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്ക് പുറങ്ങിൽ വീടിനകത്ത് തീ പിടിച്ച് ഗൃഹനാഥൻ ഉൾപ്പെടെ മൂന്നുപേർ വെന്തു മരിച്ചു. പുറങ്ങ് പുളിക്കക്കടവ് പാലത്തിനു സമീപം ഏറാട്ട് വീട്ടിൽ മണികണ്ഠ‌ൻ (50), അമ്മ സരസ്വതി (70), ഭാര്യ റീന (42) എന്നിവരാണ് വെന്തു മരിച്ചത്. പൊള്ളലേറ്റ മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച മണികണ്ഠൻ - റീന എന്നിവരുടെ മക്കളായ നന്ദന (22), അനിരുദ്ധൻ (20) എന്നിവരാൻ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ച‌ പുലർച്ചെ രണ്ട് മണിയോടെയാണ് നാട് വിറങ്ങലിച്ചുപോയ ദുരന്തം ഉണ്ടായത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.


Post a Comment

Previous Post Next Post