തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ ഡോൺബോസ്‌കോ സ്‌കൂളിന് മുന്നിൽ വെച്ച് പിക്കപ്പ് വാൻ ഇടിച്ച് പീച്ചി സ്വദേശിനി മരിച്ചു. അരിയൻകുഴിക്കൽ തോമസ് ഭാര്യ ലീലാമ്മ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30നാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന ലീലാമ്മയെ പാലക്കാട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.