കോഴിക്കോട് ചെമഞ്ചേരി: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വെറ്റിലപ്പാറ സർവ്വീസ് റോഡിൽ ഇന്ന് വൈകുന്നേരം 3.45 ഓടെയായിരുന്നു സംഭവം.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എൽ 18 ആർ 5664 എന്ന നമ്പറിലുള്ള കിങ് കൊഗർ എന്ന ബസ് മോഹനൻ മാസ്റ്റർ സഞ്ചരിച്ച കാറിന് പിറകിൽ ഇടിക്കുകയായിരുന്നു. മോഹനൻ മാസ്റ്റർ സഞ്ചരിച്ച ഇന്നോവയും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കാറിൻ പിൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പ്രദേശത്ത് ചെറിയ തൊതിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഈ കുരുക്ക് ഒഴിവാക്കാൻ ബസ് മറ്റുവാഹനങ്ങളെ ഓവർടേക്ക് ചെയ്ത് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.