മലപ്പുറം പൊന്നാനി : വെളിയംകോട് കിണർ പടിഞ്ഞാറുഭാഗം മുഹിയുദ്ദീൻ പള്ളിക്ക് സമീപം അണ്ടത്തോട് തഖവ സ്കൂളിലെ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കുപറ്റിയ വെളിയംകോട് സ്വദേശികളായ ബൈക്ക് യാത്രക്കാർ മുഹമ്മദ്, റജുല എന്നിവരെ ലൈഫ് കെയർ ആംബുലൻസ്, പരസ്പരം ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് വെളിയംകോട് മെഡിസിറ്റി ആശുപത്രിയിലും, വിദഗ്ധ ചികിത്സയ്ക്കായി കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു..