പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

 


മാനന്തവാടി: കൊയിലേരി ചോലവയലിന് സമീപം പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പടിഞ്ഞാറ ത്തറ അരമ്പറ്റകുന്ന് സ്വദേശിയായ ചെറുകുളത്ത് വീട്ടിൽ ബാലകൃഷ്ണന്റെ മകൻ സുജിത് കുമാർ (38) ആണ് മരിച്ചത്. ഇദ്ദേഹത്തെ 10.09.2024 ന് കൊയിലേരിയിൽ നിന്നും കാണാ തായതായി കാണിച്ച് ബന്ധുക്കൾ മാനന്തവാടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൃതദേഹം ഇന്ന് പുഴയിൽ കണ്ടെത്തുകയായിരുന്നു. മാനന്തവാടി പോലീസ് സ്ഥലത്തെ ത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർ ട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയി ലേക്ക് മാറ്റി.

Post a Comment

Previous Post Next Post