ഇരുചക്രവാഹനവും പിക്കപ്പ് വാനും കൂട്ടിയിടിച്ച് , ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് പരിക്ക്



ഇടുക്കി :തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ ഇടുക്കി പൈനാവിന് സമീപം മീന്മുട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. നെടുങ്കണ്ടം കൂട്ടാർ സ്വദേശി ഷാരിഖ്(17) ആണ് മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികനായ ബാലഗ്രാം സ്വദേശി അരവിന്ദ് (16) ന് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.


ഫുട്ബോൾ സെലക്ഷനുമായി ബന്ധപ്പെട്ട് നെടുങ്കണ്ടത്ത് നിന്നും തൊടുപുഴയിലേയ്ക്ക് ഇരുവരും പോകുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന പിക്കപ്പ് വാനിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഷാരിഖിൻ് ജീവൻ രക്ഷിക്കാനായില്ല. ഷാരിഖിന്റെ മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post